ന്യൂഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ മൂന്നാമത്


ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ‍കാലിടറി ആംആദ്മി പാർട്ടി. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്. ന്യൂഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ മൂന്നാമതാണ്. ന്യൂഡൽഹി മണ്ഡലത്തിൽ ബിജെപിയുടെ പർവേഷ് വർമയാണ് ലീ‍ഡ‍് ചെയ്യുന്നത്. കൽക്കാജിയിൽ മുഖ്യമന്ത്രി അതിഷിയും ജംഗ്പുരയിൽ മനീഷ് സിസോദി പിന്നിലാണ്.


ശകൂർ ബസ്തിയിൽ സത്യേന്ദ്രജെയിൻ പിന്നിൽ തുടരുകയാണ്. ഗ്രേറ്റർ കൈലാഷിൽ സൗരഭ് ഭരദ്വാജ് ലീഡ് തുടരുന്നുണ്ട്. മുസ്തഫാബാദ്, ഓഖ്ല, ബല്ലിമാരൻ എന്നിവിടങ്ങളിൽ ബിജെപി മുന്നിൽ. കൽക്കാജിയിൽ ബിജെപിയുടെ രമേശ് ബിദുരിയാണ് ലീഡ് ചെയ്യുന്നത്.


കരാവൽ നഗർറിൽ ജെപിയുടെ കപിൽ മിശ്ര, രോഹിണിയിൽ വിജേന്ദ്രഗുപ്ത എന്നിവർ ലീഡ് ചെയ്യുന്നു. ബിജെപിയുടെ രണ്ട് മുൻമുഖ്യമന്ത്രിമാരുടെയും മക്കൾ മുന്നിലാണ്. മോത്തിനഗറിൽ മദൻലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാന മുന്നിലാണ്.



Sharing is Caring