ഇടുക്കി : പ്രവാസി മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി  നോര്‍ക്ക- റൂട്ട്സിന്റെ ഓഫീസ് കലക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. സിവില്‍ സ്റ്റേഷനില്‍ ആഗസ്ത് 6 ന് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി ജെ. ജോസഫ് അധ്യക്ഷനാകും. അഡ്വ. ജോയ്സ് ജോര്‍ജ് എംപി മുഖ്യാഥിതിയാകും. എംഎല്‍എ മാരായ കെ. കെ ജയചന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ഇ എസ് ബിജിമോള്‍ തുടങ്ങിയവര്‍ സംസാരിക്കും..