നോട്ട് പിൻവലിച്ചതിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയില്‍ ; സഹകരണ ബാങ്കുകളുടെ ഹർജിയിലും കോടതി ഇന്ന് വിധി പറയും

ദില്ലി: നോട്ടുകൾ അസാധുവാക്കിയതിനെതിരായ പൊതുതാൽപ്പര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ബാങ്കിങ് ഇടപാടുകള്‍ അനുവദിക്കാത്തതിനെതിരെ കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവടങ്ങളിൽ നിന്നുള്ള സഹകരണ ബാങ്കുകൾ നൽകിയ ഹർജികളും ഇന്ന് കോടതി പരിഗണിക്കും. ഹര്‍ജി പരിഗണിക്കുമ്പോള്‍ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകൾ കെവൈസി ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന നബാർഡിന്റെ പരിശോധനാ റിപ്പോർട്ടുകൾ ബാങ്കുകൾ കോടതിയിൽ സമർപ്പിക്കും.കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും കള്ള നോട്ട് കണ്ടെത്തുന്നതിനുള്ള വൈദഗ്ധ്യം ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ വിലക്കേര്‍പ്പെടുത്തിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത് . ഇക്കാര്യം കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ ചട്ടപ്രകാരം നബാര്‍ഡ് നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ വാദത്തിന് തിരിച്ചടി ആണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *