കേരളത്തിലും ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കേരളത്തിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.

നിർദ്ദേശത്തെ തുടർന്ന് ശബരിമലയില്‍ നിരീക്ഷണം ശക്തമാക്കി. സന്നിധാനത്തെ ആഴിക്കുചുറ്റം വടംകെട്ടി തിരിച്ചു. കേരളത്തില്‍ നിന്നു തമിഴ്നാട്ടിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ പോലീസിന് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *