അന്‍പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും നോട്ട് പിന്‍വലിക്കലിന്റെ ദുരിതം അല്‍പം പോറും കുറയാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കാകും ഇന്ന് തുടക്കമാവുകയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.
ഒന്നാം ഘട്ടത്തില്‍ മോദിയുടെ നോട്ട് നിരോധനത്തിന്റെ പോരായ്മകള്‍ രാജ്യത്തുടനീളം തുറന്നുകാട്ടി പ്രക്ഷോഭ പരിപാടികളും വാര്‍ത്താസമ്മേളനങ്ങളും നടത്തും. രണ്ടാം ഘട്ടത്തില്‍ പാര്‍ട്ടിയുടെ ദേശീയ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കും. ഇന്നും നാളെയും നോട്ട് നിരോധനത്തിലെ അപക്വമായ തീരുമാനങ്ങള്‍ ഉയര്‍ത്തികാണിച്ചുകൊണ്ട് സമരപരിപാടികള്‍ സംഘടിപ്പിക്കും.

ജനുവരി ആറിന് രാജ്യത്തുടനീളം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുഴുവന്‍ കലക്റ്ററേറ്റുകള്‍ക്കു മുന്നിലും ധര്‍ണ്ണ സംഘടിപ്പിക്കും.
ജനുവരി ഒന്‍പതിന് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ‘താലി’ എന്ന പേരില്‍ പ്രതിഷേധ സമരം നടത്തും.













