നോട്ട് നിരോധനം: ലക്ഷ്യങ്ങള്‍ പിഴച്ചുവെന്ന് സീതാറാം യെച്ചൂരി

നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങള്‍ പിഴച്ചുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നോട്ട് നിരോധനം വന്‍ പരാജയമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ മുഴുവന്‍ പാഴ് വാക്കായി. സാധാരണ ജനങ്ങള്‍ ദുരിതത്തിലായെന്നും യെച്ചൂരി പറഞ്ഞു.

തിരുവനന്തപുരത്ത് സിപിഎം കേന്ദ്ര കമ്മറ്റിക്കു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എടിഎമ്മിനു മുന്നില്‍ വരിനിന്ന് കുഴഞ്ഞു വീണു മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ സാധാരണക്കാര്‍ക്ക് കൂടുതല്‍ ഭാരം ചുമത്തുന്നവയാണ്. നോട്ട് നിരോധനത്തിനെതിരെ ഈ മാസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രചാരണപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമ സഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനാധിപത്യ വിരുദ്ധമാണ്. പണം പിന്‍വലിക്കുന്നതിന് ഏര്‍പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപെട്ടു

Spread the love

Leave a Reply

Your email address will not be published. Required fields are marked *