കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന് ഗുണമാകുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികം മാത്രമാണെന്നും രാജ്യത്തിന്റെ സമ്ബദ് ഘടന കൂടുതല്‍ സുതാര്യമാകാന്‍ നടപടി വഴിവയ്ക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്ബോഴാണ് രാഷ്ട്രപതി നോട്ട് അസാധുവാക്കല്‍ നടപടിയെ പിന്തുണച്ചത്. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും രാഷ്ട്രപതി റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്ബദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. കള്ളപ്പണം കണ്ടെത്താനുള്ള ശ്രമത്തിനിടെ നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന്റെ സാമ്ബത്തിക മേഖലയെ മന്ദഗതിയിലാക്കിയിരിക്കാം.
എങ്കിലും നോട്ട് അസാധുവാക്കല്‍ നടപടി നിമിത്തം രാജ്യത്തെ പണമിടപാടുകള്‍ കൂടുതലും കറന്‍സിരഹിതമാകും. കറന്‍സി രഹിത പണമിടപാടുകള്‍ വര്‍ധിക്കുന്നതോടെ രാജ്യത്തിന്റെ സമ്ബദ് ഘടന തന്നെ കൂടുതല്‍ സുതാര്യമായി മാറുമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:
• രാജ്യത്തിന്റെ ക്ഷേമം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍.
• സഹിഷ്ണുത, ക്ഷമ, മറ്റുള്ളവരോടുള്ള ആദരം എന്നീ ഗുണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ലക്ഷണം.
• ഭീകരവാദത്തിന്റെ കറുത്ത ശക്തികളെ അകറ്റി നിര്‍ത്താന്‍ നാം കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. ഭീകരതയെ കടുത്ത രീതിയില്‍ത്തന്നെ നേരിടണം.













