നോട്ടുകള്‍ പിന്‍വലിച്ചത് ആശങ്കപ്പെടുത്തുന്നത് കളളപ്പണക്കാരെ: വെങ്കയ്യ


500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി ആശങ്കപ്പെടുത്തുന്നത് കളളപ്പണക്കാരെയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സത്യസന്ധമായി നികുതി നല്‍കുന്നവര്‍ ഒരിക്കലും വേവലാതിപ്പെടേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ നടപടി ചരിത്രപരവും ധീരവുമാണെന്നും വെങ്കയ്യ നായിഡു ദല്‍ഹിയില്‍ പറഞ്ഞു.


കളളപ്പണക്കാര്‍ക്ക് അക്കാര്യം അറിയിക്കാന്‍ മതിയായ സമയം സര്‍ക്കാര്‍ നല്‍കിയിരുന്നു. സമ്പത്ത് വെളിപ്പെടുത്തി നിയമപരമായി നികുതി അടയ്ക്കാനുളള സമയവും നല്‍കി. അനധികൃത സമ്പാദ്യം കൈവശമുളളവര്‍ക്ക് മാത്രമാണ് സര്‍ക്കാരിന്റെ നടപടിയില്‍ വേവലാതി. ഇക്കാര്യത്തില്‍ സത്യസന്ധരായ നികുതിദായകരുടെ താല്‍പര്യം സംരക്ഷിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.


കളളപ്പണത്തിനെതിരായ യുദ്ധം സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. അത് തുടരുമെന്നാണ് പുതിയ നടപടികളും വ്യക്തമാക്കുന്നതെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.



Sharing is Caring