നോക്കിയയുടെ ആന്‍ഡ്രോയിഡ്​ ഫോണുകള്‍ ജൂണ്‍ 13ന്​ വിപണിയില്‍

നോക്കിയയുടെ ആന്‍ഡ്രോയിഡ്​ ഫോണുകള്‍ ജൂണ്‍ 13ന്​ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന്​ റിപ്പോര്‍ട്ട്​. നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ഫോണുകളാണ്​ വിപണിയിലെത്തുക. എന്നാല്‍ വാര്‍ത്തകളോട്​ ഒൗദ്യോഗികമായി പ്രതികരിക്കാന്‍ കമ്ബനി തയാറായിട്ടില്ല. നോക്കിയയുടെ ക്ലാസിക്​ ഫോണ്‍ 3310 നേരത്തെ ഇന്ത്യന്‍ വിപണിയിലെത്തിയിരുന്നു.

നോക്കിയ 6
5.5 ഇഞ്ച്​ ഫുള്‍ എച്ച്‌​.ഡി ഡിസ്​പ്ലേ, 2.5 ഡി കര്‍വഡ്​ ഗ്ലാസ്​, സ്​നാപ്​ഡ്രാഗണ്‍ പ്രൊസസര്‍, 64 ജി.ബി സ്​റ്റോറേജ്​, 16 മെഗാപിക്​സര്‍ റിയര്‍ കാമറ, 8 മെഗാപിക്​സല്‍ ഫ്രണ്ട്​ കാമറ എന്നിവയാണ്​ പ്രധാന പ്രത്യേകതകള്‍. ബ്ലുടൂത്ത്​ v4.1, ജി.പി.എസ്​, യു.എസ്​.ബി ഒ.ടി.ജി, വൈ-ഫൈ തുടങ്ങിയ കണക്​ടിവിറ്റി ഫീച്ചറുകള്‍ ഫോണില്‍ ലഭ്യമാണ്​. 3,000 എം.എ.എച്ചി​േന്‍റതാണ്​ ബാറ്ററി.

നോക്കിയ 5
5.2 ഇഞ്ച്​ ഡിസ്​പ്ലേ, 2 ജി.ബി റാം 16 ജി.ബി റോം, സ്​നാപ്​ഡ്രാഗണ്‍ പ്രൊസസര്‍, ആന്‍ഡ്രോയിഡ്​ ന്യൂഗട്ട്​, 13,8 മെഗാപിക്​സല്‍ മുന്‍, പിന്‍ കാമറകള്‍ എന്നിവയാണ്​ നോക്കിയ 5​​െന്‍റ പ്രത്യേകതകള്‍.

നോക്കിയ 5നോട്​ സമാനമായ ഫീച്ചറുകള്‍ തന്നെയാണ്​ നോക്കിയ 3ക്കും ഉള്ളത്​. എന്നാല്‍ മീഡിയ ടെക്കി​േന്‍റതാണ്​ പ്രൊസസര്‍, 8 മെഗാപിക്​സലി​േന്‍റതാണ്​ കാമറകള്‍. പോളി​കാര്‍ബണേറ്റ്​ അലുമിനിയം ഫ്രേമാണ്​ ഫോണിന്​ നല്‍കിയിരിക്കുന്നത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *