നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ്: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു


നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എട്ടുപേരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.


മുന്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അഡോള്‍ഫ്‌സ് ലോറന്‍സ് ആണ് ഒന്നാം പ്രതി.
കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയായ അല്‍സറാഫ രണ്ടാം പ്രതിയും കമ്പനി ഉടമയായ ഉതുപ്പ് വര്‍ഗീസ് മൂന്നാം പ്രതിയുമാണ്.


റിക്രൂട്ട്‌മെന്റിന്റെ മറവില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും അല്‍സറാഫ റിക്രൂട്ടിംഗ് ഏജന്‍സിയും ചേര്‍ന്ന് 300 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും 19,500 രൂപ മാത്രം ഫീസ് ഈടാക്കേണ്ടിടത്ത് 19,50,000 രൂപ വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. നൂറു കണക്കിന് ഉദ്യോഗാര്‍ഥികളെയാണ് ഇത്തരത്തില്‍ കുവൈത്തിലേക്ക് കയറ്റി അയച്ചത്.



Sharing is Caring