നേപ്പാളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 36 പേര്‍ മരിച്ചു


നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 36 പേര്‍ മരിച്ചു. 12 പേരെ കാണാതായി. നൂറിലധികം പേര്‍ക്ക് വീട് നഷ്ടപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.


വെള്ളം കയറിയതിനെ തുടര്‍ന്ന് ബിരാത്‌നഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ദുരിതബാധിത ജില്ലകളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്.




Sharing is Caring