ആലപ്പുഴ: അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പ്രളയത്തേത്തുടര്‍ന്ന് മാറ്റിവച്ച നെഹ്‌റു ട്രോഫി വള്ളം കളി അടുത്തമാസം നടക്കും. നവംബര്‍ 10നാണ് കേരളത്തിന്റെ ഏറ്റവും വലിയ ജലോത്സവം നടക്കുക. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍കര്‍ ഇത്തവണ നെഹ്‌റു ട്രോഫി ഉദ്ഘാടനം ചെയ്യും. സച്ചിന്‍ വരുമെന്ന് മന്ത്രി തോമസ് ഐസക്കാണ് സ്ഥിരീകരിച്ചത്. നേരത്തെ ഓഗസ്റ്റ് 11ന് നടത്താനിരുന്ന ജലോത്സവം പ്രളയം മൂലം മാറ്റിവയ്‌ക്കേണ്ടിവന്നിരുന്നു.













