നൂറോളം വിദ്യാര്‍ത്ഥിനികളെ കാണാതായി; തട്ടിക്കൊണ്ടു പോയതാണെന്ന നിഗമനത്തില്‍ പോലീസ്

ചിബോക്ക്: നൈജീരിയയില്‍ നൂറോളം വിദ്യാര്‍ഥിനികളെ കാണാതായി. വടക്കുകിഴക്കന്‍ സംസ്ഥാനമായ യോബിയില്‍ ബൊക്കോഹറം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഇത്രയധികം പെണ്‍കുട്ടികളെ കാണാതായത്. ആക്രമണത്തിന് മുന്‍പ് ഈ പെണ്‍കുട്ടികളും ടീച്ചര്‍മാരും രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കണക്കായിരുന്നത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഇവരെ കുറിച്ച്‌ യാതൊരു വിവരവും ലഭിച്ചില്ല. അതാണ് ബോക്കോഹറം തട്ടിക്കൊണ്ടു പോയതാണെന്ന നിഗമനത്തില്‍ എത്തിച്ചത്.

എന്നാല്‍ പെണ്‍കുട്ടികളെ ബൊക്കോഹറം തട്ടിക്കൊണ്ടുപോയതാണെന്ന് അധികാരികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പെണ്‍കുട്ടിളെ ബൊക്കോഹറം ട്രക്കുകളില്‍ കൊണ്ടുപോകുന്നതായി ചില രക്ഷിതാക്കള്‍ പറയുന്നു. ഇതില്‍ 76 വിദ്യാര്‍ത്ഥിനികളെ പോലിസ് രക്ഷപ്പെടുത്തി. അതേസമയം, കുട്ടികളെ രക്ഷപ്പെടുത്തിയതിന്റെ വിശദ വിവരങ്ങളും പുറത്തു വിട്ടിട്ടില്ല.

2014ല്‍ നൈജീരിയയിലെ ചിബോക്കില്‍ നിന്നും 270 വിദ്യാര്‍ഥിനികളെ ബൊക്കോഹറം തട്ടിക്കൊണ്ടുപോയതിന് ശേഷം ആദ്യമായാണ് ഇത്രയും പെണ്‍കുട്ടികളെ കൂട്ടത്തോടെ കാണാതായത്. സ്കൂളില്‍ ഹാജര്‍ നില പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനകള്‍ വന്നിട്ടില്ലെന്ന് മനസിലായതെന്ന് ആഭ്യന്തരമന്ത്രി അബ്ദുല്‍ മാലികി സുമോനു പറഞ്ഞു.

Dailyhunt

Spread the love

Leave a Reply

Your email address will not be published. Required fields are marked *