നൂറാം ടെസ്റ്റില്‍ ഇന്ത്യക്കാരാരും സെഞ്ച്വറി നേടിയിട്ടില്ല; കോഹ്‌ലി അതും തിരുത്തിക്കുറിക്കുമോ

100 ടെസ്റ്റുകള്‍, ഒരു ക്രിക്കറ്റ് താരത്തിന്റെ ഏറ്റവും വലിയ നേട്ടം അതിനപ്പുറമൊന്നുമില്ല. സമകാലിക ക്രിക്കറ്റിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന വിരാട് കോഹ്‌ലി ആ നേട്ടത്തിലെത്തുമ്പോള്‍ വ്യത്യസ്തതകള്‍ ഏറെയാണ്.

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും മറ്റേതൊരു മികച്ചവരേയും നിഷ്പ്രഭരാക്കാന്‍ പറ്റുന്നു എന്നതിനപ്പുറം ഗെയിമിനോട് കാണിക്കുന്ന പാഷനും സ്ഥിരതയും തന്നെയാണ് കിങ് കോഹ്‌ലിയെ വേറിട്ടു നിര്‍ത്തുന്നത്.

കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പോരാളിക്ക് തന്റെ പ്രതാപത്തെ അടുത്ത തലത്തിലേക്കുയര്‍ത്താന്‍ പ്രചോദനം നല്‍കുന്ന ഏറ്റവും വലിയ ഉല്‍പ്രേരകം തന്നെയാകും ഇതിഹാസങ്ങളുടെ മാത്രം കുത്തകയായ ഈ ചരിത്ര മുഹൂര്‍ത്തം .

100 ആം ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇന്ത്യക്കാര്‍ ആരുമില്ലെന്നിരിക്കെ രണ്ട് വര്‍ഷമായി അകന്നു നില്‍ക്കുന്ന സെഞ്ച്വറിയില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുമില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *