നുനോ സാന്റോസിന് പകരക്കാരനായി പുതിയ പരിശീലകനെ വോള്‍വ്സ് ഉടന്‍ നിയമിക്കും. ബെന്‍ഫികയുടെ പരിശീലകനായ ബ്രൂണോ ലാഗെ ആകും വോള്‍വ്സിന്റെ പരിശീലകനായി എത്തുക. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു. പോര്‍ച്ചുഗീസ് താരങ്ങള്‍ ഒരുപാട് ഉള്ളത് കൊണ്ടാണ് ഒരു പോര്‍ച്ചുഗീസ് പരിശീലകനെ തന്നെ വോള്‍വ്സ് അന്വേഷിക്കുന്നത്.
ബ്രൂണോ ലാഗെ ബെന്‍ഫികയില്‍ 2019 മുതല്‍ ഉണ്ട്. ബെന്‍ഫികയ്ക്ക് ഒപ്പം രണ്ട് കിരീടങ്ങള്‍ നേടാനും അദ്ദേഹത്തിനായിട്ടുണ്ട്. ബെന്‍ഫികയില്‍ എത്തുന്നതിന് മുമ്ബ് സ്വാന്‍സി സിറ്റിയിലും ഷെഫീല്‍ഡ് യുണൈറ്റഡിലും സഹ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ള ആള് കൂടിയാണ് ബ്രൂണോ.
വോള്‍വ്സിനെ തിരികെ യൂറോപ്പില്‍ എത്തിക്കുകയാകും ബ്രൂണൊയുടെ ആദ്യ ലക്ഷ്യം.