നീരവ് മോദിയുടെ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യാത്രാ വിലക്ക്


ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിയുടെ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യക്ക് പുറത്ത് പോവുന്നതിന് യാത്രാ വിലക്ക്. അന്വേഷണ ഏജന്‍സികളാണ് വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നീരവ് മോദിയുടെ സ്ഥാപനങ്ങളിലും വീട്ടിലും എന്‍ഫോഴ്സ്മെന്‍റും സിബിഐയും പരിശോധന നടത്തിയിരുന്നു.


നീരവിന്‍റെ സ്ഥാപനങ്ങളുടെ ഇടപാടുകളെല്ലാം തടയണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു. അതേസമയം, നീരവ് മോദി ഇപ്പോള്‍ ദുബായിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കിന്‍റെ ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ടെന്നും നിക്ഷേപകരുടെ പണം ഭദ്രമാണെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.




Sharing is Caring