പ്രിയ വാര്യരുടെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും


ന്യൂഡല്‍ഹി: ഒ​രു അ​ഡാ​ര്‍ ല​വ്​’ സി​നി​മ​യി​ലെ ‘മാ​ണി​ക്യ മ​ല​രാ​യ പൂ​വി’ എ​ന്ന പാ​ട്ടി​​​​െന്‍റ പേ​രി​ല്‍ ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ആവശ്യപ്പെട്ട് ന​ടി പ്രി​യ വാ​ര്യ​ര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.


മ​ഹാ​രാ​ഷ്​​ട്ര, തെ​ല​ങ്കാ​ന സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ളെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. ഹാ​രി​സ്​ ബീ​രാ​ന്‍, അ​ഡ്വ. പ​ല്ല​വി പ്ര​താ​പ്​ എ​ന്നി​വ​ര്‍ മു​ഖേ​ന​യാ​ണ്​ പ്രി​യ ഹ​ര​ജി സ​മ​ര്‍​പ്പി​ച്ച​ത്.


ഹൈ​ദ​രാ​ബാ​ദി​ലെ ഫ​ല​ക്​​നാ​മ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത എ​ഫ്.​െ​എ.​ആ​ര്‍ റ​ദ്ദാ​ക്കു​ക, ‘ഒ​രു അ​ഡാ​ര്‍ ല​വ്’ സി​നി​മ​യി​ലെ മാ​ണി​ക്യ​മ​ല​രാ​യ പൂ​വി എ​ന്ന പാ​ട്ടി​നെ​തി​രാ​യ ന​ട​പ​ടി​ക​ള്‍ ത​ട​ഞ്ഞ്​ ഇ​ട​ക്കാ​ല ​ഉ​ത്ത​ര​വി​റ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ച ഹ​ര​ജി​യി​ല്‍ പ്രി​യ​ക്ക്​ പു​റ​മെ സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു​വും ജോ​സ​ഫ്​ വാ​ള​ക്കു​ഴി ഇൗ​പ്പ​നും പ​രാ​തി​ക്കാ​രാ​ണ്.

തെ​ല​ങ്കാ​ന​യി​ലും മ​ഹാ​രാ​ഷ്​​ട്ര​യി​ലും ത​ങ്ങ​ള്‍​​ക്കെ​തി​രെ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക്​ തു​ട​ക്കം​കു​റി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ന​ല്‍​കി​യ​തെ​ന്ന്​ മൂ​വ​രും ബോ​ധി​പ്പി​ച്ചു. തെ​ല​ങ്കാ​ന​യി​ല്‍ ഇ​തി​ന​കം എ​ഫ്.​െ​എ.​ആ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​​ണ്ട്. വ​ള​ച്ചൊ​ടി​ച്ച​തും തെ​റ്റാ​യ​തു​മാ​യ വ്യാ​ഖ്യാ​നം ന​ല്‍​കി​യാ​ണ്​ മ​ല​യാ​ളം സം​സാ​രി​ക്കാ​ത്ത സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​തി​നെ​തി​രെ പ​രാ​തി വ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ ഹ​ര​ജി​യി​ല്‍ ബോ​ധി​പ്പി​ച്ചു. പാ​ട്ടി​​​​െന്‍റ പ​രി​ഭാ​ഷ​യും സു​പ്രീം​കോ​ട​തി​ക്ക്​ മു​മ്ബാ​കെ വെ​ച്ച ു. 40 വ​ര്‍​ഷ​മാ​യി കേ​ര​ള​ത്തി​ലെ മു​സ്​​ലിം ജ​ന​സാ​മാ​ന്യ​ത്തി​​നി​ട​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന പാ​ട്ട്​ പെ​െ​ട്ട​ന്ന്​ മ​ത​വി​കാ​ര​ത്തി​ന്​ എ​തി​രാ​വി​ല്ലെ​ന്നും ഹ​ര​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.



Sharing is Caring