ദേശീയ ഹജ്ജ്നയം മാറ്റാനാകില്ലെന്ന് കേന്ദ്രം; ഹജ്ജ് ക്വോട്ട വീതിച്ചുനല്‍കി


ന്യൂഡല്‍ഹി > കേരള ഹജ്ജ്കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച്‌ ദേശീയ ഹജ്ജ്നയം മാറ്റാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ദേശീയ ഹജ്ജ്നയം രൂപീകരിച്ചത് എല്ലാ ഹജ്ജ്കമ്മിറ്റികളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷമാണ്. ഈ വര്‍ഷത്തെ ഹജ്ജ്ക്വോട്ട വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും വീതിച്ചുനല്‍കിയതായും കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ജനറല്‍ പിങ്കിആനന്ദ് അറിയിച്ചു.


അഖിലേന്ത്യ അടിസ്ഥാനത്തില്‍ ഒഴിവുകള്‍ വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നിലവില്‍ ആറായിരത്തോളം സീറ്റ് ഒഴിഞ്ഞുകിടക്കുന്നതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന കേരള ഹജ്ജ്കമ്മിറ്റിയുടെ വാദം പരിഗണിച്ചാണ് ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്




Sharing is Caring