സിംഗപ്പൂരില്‍ മിച്ച ബജറ്റ്; ബോണസ് പൌരന്മാര്‍ക്ക്


സിംഗപ്പൂര്‍: 2017ലേത് മിച്ച ബജറ്റായതോടെ പൌരന്മാര്‍ക്ക് 300 സിംഗപ്പൂര്‍ ഡോളര്‍ (14,700 രൂപ) ബോണസുമായി സിംഗപ്പൂര്‍ സര്‍ക്കാര്‍. 1000 കോടി സിംഗപ്പൂര്‍ ഡോളറാണ് 2017ലെ ബജറ്റില്‍ മിച്ചംവന്നത്.


21 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അവരുടെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ബോണസ് നല്‍കുക. 28,000 സിംഗപ്പൂര്‍ ഡോളറും അതിനു താഴെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 300 ഡോളറും 28,001 തൊട്ട് ഒരു ലക്ഷം ഡോളര്‍ വരെയുള്ളവര്‍ക്ക് 200 ഡോളറും അതിനു മുകളിലുള്ളവര്‍ക്ക് 100 ഡോളറുമാണ് ലഭിക്കുക.


27 ലക്ഷത്തോളം പേര്‍ക്കാണ് ആനൂകൂല്യം ലഭിക്കുക. 2018ല്‍ തന്നെ ബോണസ് കൊടുത്തുതീര്‍ക്കുമെന്ന് ധനകാര്യമന്ത്രി ഹെംഗ് സ്വീ ക്വീറ്റ് പറഞ്ഞു.



Sharing is Caring