നീയും ഞാനും ചിത്രത്തിലെ ഗാനം പുറത്തിറങ്ങി


ഷറഫുദ്ദീന്‍ നായകനാകുന്ന പുതിയ ചിത്രമാണ് നീയും ഞാനും. ചിത്രത്തിലെ നായകി അനു സിത്താരയാണ്. പ്രണയത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ പുതിയ ഗാനവും പുറത്തിറങ്ങി. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിനു തോമസാണ്. ഗാനാലാപനം നജീം അര്‍ഷാദും,അഭിരാമിയുമാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും തിരക്കഥ ചെയ്തിരിക്കുന്നതും എ കെ സാജന്‍ ആണ്.


സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.




Sharing is Caring