നിശാപാര്‍ട്ടിക്കിടെ റെയ്ഡില്‍ ഡി.ജെ. അറസ്റ്റില്‍; ലഹരിയാട്ടവും നഗ്നനടത്തവും പ്രമുഖ നടന്‍റെ നേതൃത്വത്തില്‍


മുളവുകാട് ദ്വീപിലെ ഐലന്‍റ് ഡി കൊച്ചിനില്‍ നിശാപാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. ലഹരിമരുന്നുമായി ഡി.ജെയെ പിടികൂടി. തിരുവനന്തപുരം സ്വദേശി ഇവാന്‍ ജോണി(26)നെയാണു 20 ഗ്രാം കഞ്ചാവ് സഹിതം എറണാകുളം ഷാഡോ പോലീസ് പിടികൂടിയത്. ശനിയാഴ്ച െവെകിട്ട് ആറിനാണു മണ്‍സൂണ്‍ െനെറ്റ് 2 എന്ന പേരില്‍ നിശാപാര്‍ട്ടി ആരംഭിച്ചത്. രാത്രി ഒന്‍പതോടെ കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം നിശാപാര്‍ട്ടി നടക്കുന്നിടത്തെത്തി. ഡി.ജെ. പാര്‍ട്ടി കഴിഞ്ഞ് ഫാഷന്‍ ഷോ ആരംഭിക്കുന്നതിന് തൊട്ടുമുന്പായിരുന്നു പോലീസെത്തിയത്.അര്‍ധനഗ്നരായി നൃത്തത്തിനായി ഒരുങ്ങിനില്‍ക്കുന്നവരായിരുന്നു അവിടെയുണ്ടായിരുന്നതെന്നാണു റിപ്പോര്‍ട്ട്.
പാര്‍ട്ടിക്കെത്തിയവരുടെ ബാഗുകളും മറ്റും പോലീസ് അരിച്ചുപെറുക്കി. ഹാളിനോട് ചേര്‍ന്നുള്ള കിടപ്പുമുറികള്‍ പരിശോധിച്ചപ്പോഴാണ് 20 ഗ്രാം കഞ്ചാവ് പിടികൂടിയത്. തുടര്‍ന്നു ഡി.ജെ. ആയ ഇവാന്‍ ജോണിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ മുളവുകാട് പോലീസിന് െകെമാറി.
കൊച്ചി നഗരത്തിനു വിളിപ്പാടകലെ മുളവുകാട് ദ്വീപില്‍ നടക്കാനിരുന്നത് നഗ്ന ഫാഷന്‍ ഷോ ആയിരുന്നു. മലയാളത്തിലെ അറിയപ്പെടുന്ന യുവസഹനടന്‍റെ നേതൃത്വത്തിലാണു ”മണ്‍സൂണ്‍ െനെറ്റ്” എന്ന പേരില്‍ ഫാഷന്‍ ഷോയും ലഹരിപാര്‍ട്ടിയും ആസൂത്രണം ചെയ്തത്. രാത്രി ഒന്പതിനു തുടങ്ങി പുലരുവോളം ലഹരിയും െലെംഗികതയും നിറഞ്ഞ പാര്‍ട്ടി നടത്താനായിരുന്നു പദ്ധതിയെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ‘മംഗള’ത്തോട് പറഞ്ഞു. 800x480_IMAGE56740747 nightഅര്‍ദ്ധനഗ്ന ഫാഷന്‍ഷോയില്‍ തുടങ്ങി പൂര്‍ണനഗ്നരായി ഷോ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.
എന്നാല്‍ ഇക്കാര്യം പുറത്തായതോടെ പാര്‍ട്ടി തുടങ്ങുന്നതിനു മുന്പ് പോലീസ് എത്തുകയായിരുന്നു. പങ്കെടുക്കാനെത്തിയവരില്‍നിന്നു ലഭിച്ച വിവരം പ്രകാരം പാര്‍ട്ടി തുടങ്ങിയ ശേഷം കായലിലൂടെ ബോട്ടുവഴി മയക്കുമരുന്നും കഞ്ചാവും മദ്യവും എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ പാര്‍ട്ടിക്കുമുന്പേ പരിശോധന തുടങ്ങിയതു സംഘാടകര്‍ക്കു തിരിച്ചടിയായി.
Aquarius-EventsM-Mansoon-night-kochiഅടുത്തമാസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടക്കാനിരുന്ന നഗ്ന ഫാഷന്‍ഷോയ്ക്ക് മുന്നോടിയായി സംഘാടകര്‍ നടത്തിയ സാന്പിള്‍ പാര്‍ട്ടിയായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു.മുളവുകാട് പാര്‍ട്ടിക്ക് ചുക്കാന്‍ പിടിച്ച ഉന്നതബന്ധങ്ങളുള്ള സഹനടനെതിരേ മുന്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കേസുകള്‍ എടുത്തിരുന്നില്ല. അടുത്തിടെ കൊച്ചിയില്‍ നടക്കാനിരുന്ന ആഡംബരനൗകയിലെ പാര്‍ട്ടിയിലേക്ക് യുവതി യുവാക്കളെ ആകര്‍ഷിച്ചതും ക്ഷണിച്ചതും ഫെയ്സ്ബുക്ക് വഴിയാണ്. ഇതിനായി പ്രത്യേക പേജ് തന്നെ തുറന്നു. രാജ്യാന്തര ലഹരിമാഫിയയുടെ പ്രധാനിയായ സിനിമാനടന്‍റെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ മുളവുകാട് പാര്‍ട്ടി ചെറിയ ”സംഭവ”മാണ്. കായല്‍ നടുവിലെ ബോട്ടില്‍ ലഹരിയില്‍ ബോധമില്ലാതെ പേക്കൂത്ത് കാണിക്കുന്നവര്‍ കായലിലേക്ക് വീണു മരിച്ചിട്ടുമുണ്ട്. പക്ഷേ, ഇതൊന്നും പുറംലോകം അറിയാറില്ലെന്നു മാത്രം.
1,500 രൂപയാണ് മുളവുകാട് പരിപാടിയുടെ ടിക്കറ്റിനായി ഈടാക്കിയിരുന്നത്. ബിക്കിനി ഫാഷന്‍ ഷോയുണ്ടെന്നും സംഘാടകര്‍ വാഗ്ദാനം ചെയ്തിരുന്നു. ഏകദേശം 150 പേര്‍ പാര്‍ട്ടിക്കായി എത്തിയിരുന്നു. അര്‍ദ്ധനഗ്ന നൃത്തത്തിനായി ഒരുങ്ങിനിന്നിരുന്ന നിരവധിപേരാണു സ്ഥലത്തുണ്ടായിരുന്നത്. പാര്‍ട്ടി നടക്കുന്ന ഹാളിനോട് ചേര്‍ന്നുള്ള കിടപ്പുമുറികള്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധനാ വിവരം അറിഞ്ഞതോടെ പരിപാടിക്ക് എത്തിയവരില്‍ പലരും മുങ്ങിയതായും പോലീസ് പറഞ്ഞു.




Sharing is Caring