നിവിൻ പോളിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ എത്തി. ‘രാമചന്ദ്രബോസ് & കോ’ എന്നാണ് ചിത്രത്തിന്റെ പേര്.’എ പ്രവാസി ഹൈസ്റ്റ്'(A Pravasi Heist) എന്ന ടാഗ് ലൈനോടെയാണ് ടൈറ്റില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ നിവിൻ കൊള്ളക്കാരനായാണോ എത്തുന്നതെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രാമചന്ദ്രബോസ് & കോ’. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്.

പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്സ് – സുഹൈല്‍ കോയ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രവീണ്‍ പ്രകാശൻ, ലൈൻ പ്രൊഡ്യൂസേഴ്സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെല്‍വി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ – റിനി ദിവാകര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, കൊറിയോഗ്രഫര്‍ – ഷോബി പോള്‍രാജ്, ആക്ഷൻ – ഫീനിക്സ് പ്രഭു, ജി മുരളി, കനല്‍ കണ്ണൻ, ഫിനാൻസ് കണ്‍ട്രോളര്‍ – അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാര്‍ജ് – ബിമീഷ് വരാപ്പുഴ, വി എഫ് എക്സ് – പ്രോമിസ്, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റില്‍സ് – അരുണ്‍ കിരണം, പ്രശാന്ത് കെ പ്രസാദ്, ഡിസൈൻസ് – കോളിൻസ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.













