ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി പാക് നടി മഹ്നൂര്‍ ബലൂച്


ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ വിവാദ പരാമര്‍ശവുമായി പാക് നടി മഹ്നൂര്‍ ബലൂച്. ഷാറൂഖ് ഖാന് അഭിനയിക്കാനറിയില്ലെന്നും സൗന്ദര്യത്തിന്റെ ഏത് അളവുകോലുകള്‍ വെച്ചളന്നാലും കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത വ്യക്തിയാണ് ഷാറൂഖ് എന്നും മഹ്നൂര്‍ പറഞ്ഞു.


സ്വയം മാര്‍ക്കറ്റ് ചെയ്യാൻ വിരുതുള്ള മികച്ച ബിസിനസുകാരനാണ് ഷാറൂഖ് ഖാൻ എന്നും മഹ്നൂര്‍ കൂട്ടിച്ചേര്‍ത്തു.’അദ്ദേഹത്തിന്റെ മികവുറ്റ വ്യക്തിത്വവും താരപരിവേഷം സമ്മാനിക്കുന്ന തേജോവലയവും ചേരുമ്ബോള്‍ അദ്ദേഹം സുന്ദരനായി അനുഭവപ്പെടുകയാണ്. വളരെ സൗന്ദര്യമുള്ളവര്‍ക്കുപോലും അത്തരമൊരു തേജോവലയം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ അവരെ ആരും ശ്രദ്ധിക്കാറുമില്ല’ മഹ്നൂര്‍ ബലൂച് വ്യക്തമാക്കി.


‘ഷാറൂഖിന് അഭിനയിക്കാൻ അറിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

അദ്ദേഹം തന്നെ സ്വയം മാര്‍ക്കറ്റ് ചെയ്യാൻ വിരുതുള്ള മികച്ച ബിസിനസുകാരനാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ എന്റെ അഭിപ്രായത്തോട് ഒട്ടും യോജിക്കില്ലായിരിക്കാം. അതു കുഴപ്പമില്ല. ഞാൻ എന്റെ അഭിപ്രായം പറയുന്നുവെന്നു മാത്രം. നല്ല പേഴ്സണാലിറ്റിയുള്ള ഷാറൂഖ് തന്നെ നന്നായി മാര്‍ക്കറ്റ് ചെയ്യുന്നു. അതേസമയം, നന്നായി അഭിനയിക്കാനറിയുന്ന ഒട്ടേറെ നടന്മാരുണ്ട്. അവരൊന്നും പക്ഷേ, വിജയശ്രീലാളിതരല്ലെന്നുമാത്രം’ മഹ്നൂര്‍ ബലൂച് കൂട്ടിച്ചേര്‍ത്തു.



Sharing is Caring