എല്ലാവരും ഇഷ്ടപ്പെടുന്ന, ഫാൻസി നമ്ബര്‍ ഫോണ്‍ നമ്ബറായി ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ പലപ്പോഴും നമ്മുക്ക് ഇഷ്ടമുള്ള മൊബൈല്‍ഫോണ്‍ നമ്ബര്‍ ലഭിക്കാറില്ല.കമ്ബനികള്‍ നല്‍കുന്ന നമ്ബര്‍ ഉപയോഗിക്കാൻ നിര്‍ബന്ധിതരാവുകയാണ് പതിവ്.
അല്ലെങ്കില്‍ ഇഷ്ടമുള്ള നമ്ബര്‍ ലഭിക്കുന്നതിന് അധികമായി പണം ചെലവഴിക്കേണ്ടി വരും. എന്നാല്‍ ഇതിനൊരു മാറ്റം കൊണ്ട് വന്നിരിക്കുകയാണ് റിലയൻസ് ജിയോ.’ചോയ്‌സ് നമ്ബര്‍ സ്‌കീം’ എന്ന പദ്ധതിയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള നമ്ബര്‍ മൊബൈല്‍ നമ്ബറാക്കാവുന്നതാണ്.

പദ്ധതി പ്രകാരം ജിയോ നമ്ബറിന്റെ അവസാന നാല് മുതല്‍ ആറ് വരെയുള്ള അക്കങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഓണ്‍ലൈൻ വഴി ഇത് ചെയ്യാവുന്നതാണ്.ഇതിനായി jio.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സെല്‍ഫ് കെയര്‍ വിഭാഗത്തില്‍ MyJio ആപ്പും ഉപയോഗിക്കാവുന്നതാണ്. ശേഷം വെബ്‌സൈറ്റില്‍ ചോയ്‌സ് നമ്ബര്‍ വിഭാഗം തുറക്കുക. MyJio ആപ്പിലാണെങ്കില്‍ Choice Number തിരയുക. തുടര്‍ന്ന് പ്രീപെയ്ഡ് അല്ലെങ്കില്‍ പോസ്റ്റ പെയ്ഡ് നമ്ബറില്‍ ആവശ്യമുള്ള അവസാന വാല് മുതല്‍ ആറ് അക്കങ്ങള്‍ നല്‍കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ള നമ്ബറുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. തുടര്‍ന്ന് പെയ്‌മെന്റ് വിഭാഗത്തില്‍ 499 രൂപ പണമടയ്‌ക്കുക. പണം അടയ്‌ക്കുന്നതോടെ നിങ്ങളുടെ പുതിയ ജിയോ നമ്ബര്‍ 24 മണിക്കൂറിനുള്ളില്‍ ഉപയോഗത്തില്‍ വരും.













