നിലയ്ക്കലില്‍ വാഹന പരിശോധന കര്‍ശനമാക്കി പൊലീസ്

നിലയ്ക്കല്‍: ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങളുടെ പരിശോധന നിലയ്ക്കലില്‍ പൊലീസ് കര്‍ശനമാക്കി. പുതിയ സുരക്ഷ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റതിന് പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയത്.

ഇന്ന് രാവിലെ മുതല്‍ പമ്ബയിലേക്ക് പോകുന്ന എല്ലാ കെ എസ് ആര്‍ ടി സി ബസുകളിലും പരിശോധിച്ച ശേഷമാണ് കടത്തി വിടുന്നത്. വനിത പൊലീസ് ഉള്‍പ്പെടെയുള്ളവരാണ് പരിശോധന നടത്തുന്നത്. ശബരിമലയിലേക്ക് യുവതികള്‍ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരിശോധനയെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ദൂരസ്ഥലങ്ങളില്‍ നിന്ന് യാതൊരു പരിശോധനയും കൂടാതെ കെ എസ് ആര്‍ ടി സി ബസുകള്‍ എത്തുന്നുണ്ട്. അതിനാലാണ് നിലയ്ക്കലില്‍ പരിശോധന കര്‍ശനമാക്കിയത് എന്നാണ് പോലീസിന്റെ വിശദീകരണം. മണ്ഡലകാലം അവസാനിക്കാറായതിനാലും അവധി ദിനങ്ങള്‍ ആയതിനാലും തീര്‍ഥതടാകരുടെ എണ്ണം കൂടിയിട്ടുണ്ട്. ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെമുതല്‍ ശബരിമലയില്‍ അനുഭവപ്പെടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *