ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നു മും​ബൈ​യി​ല്‍ വി​മാ​നം നി​ല​ത്തി​റ​ക്കി

മും​ബൈ: ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നു മും​ബൈ​യി​ല്‍ വി​മാ​നം നി​ല​ത്തി​റ​ക്കി. മും​ബൈ​യി​ല്‍​നി​ന്ന് ഡ​ല്‍​ഹി വ​ഴി ല​ക്നോ​വി​ലേ​ക്കു​ള്ള ഇ​ന്‍​ഡി​ഗോ​യു​ടെ 6ഇ 3612 ​വി​മാ​ന​മാ​ണ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നു നി​ല​ത്തി​റ​ക്കി പ​രി​ശോ​ധി​ച്ച​ത്. എ​ന്നാ​ല്‍ വി​മാ​ന​ത്തി​ല്‍​നി​ന്നു സം​ശ​യാ​സ്പ​ദ​മാ​യി യാ​തൊ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. വി​മാ​നം സു​ര​ക്ഷി​ത​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ 6.05ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം 2.35 മ​ണി​ക്കൂ​ര്‍ വൈ​കി 8.40ന് ​ഡ​ല്‍​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. രാ​വി​ലെ ഗോ ​എ​യ​ര്‍ ജി8 329 ​വി​മാ​ന​ത്തി​ല്‍ ഡ​ല്‍​ഹി​ക്കു പോ​കേ​ണ്ടി​യി​രു​ന്ന സ്ത്രീ​യാ​ണ് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ദ്യം അ​റി​യി​ച്ച​ത്. ഇ​വ​ര്‍ ചി​ല ആ​ളു​ക​ളു​ടെ ഫോ​ട്ടോ​യും കാ​ണി​ച്ചി​രു​ന്നു. ഇ​വ​രെ സി​ഐ​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി ചോ​ദ്യം ചെ​യ്തു. ഇ​വ​ര്‍ മാ​ന​സി​ക​മാ​യി വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *