നിലമ്പൂരില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു


പൂച്ചക്കുത്തിലുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. ചുങ്കത്തറ പള്ളിക്കുത്തിലെ സാമുവേലിന്റെ ഭാര്യ ജിഷ (40) ആണ് മരിച്ചത്. യുവതി സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരേ വന്ന കാര്‍ വന്നിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ യുവതിയുടെ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാര്‍ തൊട്ടടുത്ത ചെളിയിലേക്ക് വീണു. യുവതിയെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Sharing is Caring