കണ്ണൂര്‍ റെയിൽവെ സ്റ്റേഷനു സമീപം ഇന്റർസിറ്റി എക്സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി തോട്ടിലേക്കു മറിഞ്ഞു. അപകടത്തില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. കണ്ണൂർ ആലപ്പുഴ ഇന്‍റർസിറ്റി എക്സ്പ്രസിന്‍റെ എൻജിനാണ് ഷണ്ടിംഗിനിടെ പാളം തെറ്റി സമീപത്തെ ഇരട്ടക്കണ്ണന്‍ തോട്ടിലേക്കു മറിഞ്ഞത്.
ഇന്നു പുലര്‍ച്ചെ നാലേകാലോടെയായിരുന്നു അപകടം. ട്രെയിനിന്റെ ഒരു കോച്ചും പാളം തെറ്റിയിട്ടുണ്ട്. രാവിലെ അഞ്ചു മണിക്ക് പുറപ്പെടേണ്ട ട്രെയിൻ ആയിരുന്നു ഇത്. കനത്ത മഴയിൽട്രാക്ക് കാണാൻ കഴിഞ്ഞില്ലെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി.

അപകടം ഉണ്ടായ ഉടന്‍ ലോക്കോ പൈലറ്റ് എഞ്ചിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഷണ്ടിംഗിനിടെയാണ് അപകടം നടന്നതിനാൽ തന്നെ റെയിൽ ഗതാഗതത്തെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് കണ്ണൂർ വഴിയുളള ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.













