നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും


സ്വാശ്രയ പ്രശ്‌നത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും. എംഎല്‍എമാരുടെ നിരാഹാരം തുടരുന്ന സാഹചര്യത്തില്‍ നടപടികള്‍ സുഗമമായി നടത്താന്‍ പ്രതിപക്ഷം ഇന്നും സഹകരിക്കില്ല. സഭയ്ക്കകത്ത് സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ടി യോഗം 8 മണിക്ക് ചേരും. സഭാ നടപടികള്‍ സ്തംഭിപ്പിച്ച് പ്രതിഷേധം കൂടുതല്‍ ശക്തമാക്കണമെന്ന അഭിപ്രായമാണ് ഭൂരിഭാഗം യുഡിഎഫ് നേതാക്കള്‍ക്കുമുള്ളത്. സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ചര്‍ച്ചയ്ക്ക് വിളിക്കുന്നെങ്കില്‍ മാത്രം സമവായം മതിയെന്നാണ് പ്രതിപക്ഷ തീരുമാനം.




Sharing is Caring