ദാദ്രി സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു


ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായി റിപ്പോർട്ട്. റോബിന്‍ എന്ന രവി (20) യാണ് ഡല്‍ഹിയിലെ ആസ്പത്രിയില്‍ മരിച്ചത്.വൃക്ക സംബന്ധമായ അസുഖമാണ് മരണകാരണമെന്ന് ആസ്പത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.വൃക്ക തകരാറും ഉയര്‍ന്ന പ്രമേഹവും കൊണ്ട് അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പട്ട ഇയാളുടെ ആരോഗ്യനില ചൊവ്വാഴ്ച വൈകുന്നേരത്തോടെ വഷളാവുകയായിരുന്നെന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇയാളുടെ വീട്ടുകാര്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.




Sharing is Caring