നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബര്‍ 10 വരെയാണ് നിയമസഭാ സമ്മേളനം നടക്കുക. പോലീസ് കസ്റ്റഡി മര്‍ദ്ദനം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ വരും ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.
അതേ സമയം ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ എത്തുമോ എന്നതും ആകാംക്ഷയാണ് .മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്, മുന്‍ സ്പീക്കര്‍ പിപി തങ്കച്ചന്, പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.














