നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേർ സമ്ബർക്ക പട്ടികയില്‍ ഉള്‍പ്പെട്ടതായി ആരോഗ്യ മന്ത്രി വീണ ജോർജ്.പുതുക്കിയ പട്ടികയിലാണ് 175 പേർ. ഇതില്‍ 74 പേർ ആരോഗ്യ പ്രവർത്തകരാണ്.
126 പേരാണ് പ്രാഥമിക സമ്ബർക്ക പട്ടികയിലുള്ളത്. 49 പേർ സെക്കൻഡറി സമ്ബർക്ക പട്ടികയിലുമുണ്ട്.പ്രാഥമിക പട്ടികയിലെ 104 പേരാണ് ഹൈ റിസ്ക് കാറ്റഗറിയിലുള്ളത്. സമ്ബർക്ക പട്ടികയിലുള്ള 10 പേർ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു.

ഇതിന്റെ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ട്യൂഷന് സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.













