നികുതി വെട്ടിച്ചെങ്കില്‍ സുരേഷ് ഗോപിക്കെതിരെയും നടപടി എടുക്കണം: കെ.സുരേന്ദ്രന്‍


കണ്ണൂര്‍. സുരേഷ് ഗോപി എംപി നികുതി വെട്ടിപ്പു നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിച്ചു നടപടിയെടുക്കണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.


സുരേഷ് ഗോപി കാര്‍ വാങ്ങിയിട്ട് ഏറെ നാളായി. അതു വ്യാജ വിലാസത്തിലാണോ റജിസ്റ്റര്‍ ചെയ്തതെന്നു കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ ആഡംബര കാര്‍ ഉപയോഗിച്ചതു കൊണ്ടാണ് ഇപ്പോള്‍ സുരേഷ് ഗോപിയുടെ കാര്‍ ചര്‍ച്ചയാക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.


പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ വിലാസത്തില്‍ തന്റെ ഒഡി ക്യൂ 7 രജിസ്റ്റര്‍ ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്.



Sharing is Caring