നാവികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കൊച്ചി നാവികാസ്ഥാനത്ത് നാവികനെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. രാജസ്ഥാനിലെ നാഗൂർ സ്വദേശിയായ രൂപറാമാണ്(25) ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലെ ഇലക്ട്രിക്കല്‍ ആര്‍ടിഫൈസര്‍ (എയര്‍ റേഡിയോ) ഉദ്യോഗസ്ഥനായിരുന്നു രൂപറാം. ഇന്നലെ മറ്റ് ജീവനക്കാര്‍ ജോലിക്കത്തെിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഹാര്‍ബര്‍ ടെര്‍മിനസ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രൂപറാമിന് ഭാര്യയും ഒമ്പതുമാസം പ്രായമുള്ള മകനുമുണ്ട്.




Sharing is Caring