നാവായിക്കുളത്ത് കോൺഗ്രസിൽ കൂട്ടരാജി; ഡിസിസി അംഗമടക്കം 250 ലധികം പ്രവർത്തകർ സിപിഐ എമ്മിലേക്ക്


നാവായിക്കുളത്ത് കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് ഡിസിസി അംഗമടക്കം 250ലധികം പ്രവര്‍ത്തകര്‍ സി.പി.ഐഎം ലേക്ക്. ജില്ലാകോണ്‍ഗ്രസ് അംഗം ജി കെ ഉണ്ണികൃഷ്ണന്‍നായര്‍, കോണ്‍ഗ്രസ് നാവായിക്കുളം മണ്ഡലം സെക്രട്ടറി പി ആര്‍ വിനോദ്, നാവായിക്കുളം പഞ്ചായത്ത് സ്ഥിരംസമിതിഅധ്യക്ഷയും മഹിളാ കോണ്‍ഗ്രസ് നേതാവുമായ വി ബി ലൈന, യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ജഹാംഗീര്‍ പാറക്കെട്ടില്‍, വര്‍ക്കല മണ്ഡലം സെക്രട്ടറി ലെനിന്‍, മുന്‍ മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പത്മാ രാമചന്ദ്രന്‍ എന്നിവര്‍ കലമ്പലം ഇര്‍ഫാന്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്താ വാര്‍ത്താസമ്മേളനത്തിലാണ് തങ്ങള്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായും തുടര്‍ന്ന് സി പി ഐ എം നൊപ്പം പ്രവര്‍ത്തിക്കുമെന്നും അറിയിച്ചത്. നാവായിക്കുളത്തെ കോണ്‍ഗ്രസ് മുന്‍ എം എല്‍എ വര്‍ക്കല കഹാറിന്റെ ഫാന്‍സ് അസോസിയേഷനായി അധപതിച്ചുവെന്നും, അദ്ദേഹത്തിന് സ്തിപാടുന്നവര്‍ക്കും കാല്‍ തിരുമ്മുന്നവര്‍ക്കും മാത്രമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസ് അവിടെ മാറിയെന്നും നേതാക്കള്‍ അറിയിച്ചു.


ജനാധിപത്യ പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ ജനാധിപത്യമല്ല ഏകാധിപത്യമാണ് നടക്കുന്നത്. ആത്മാഭിമാനമുള്ള ഒരുകോണ്‍ഗ്രസുകാര്‍ക്കും നാവായിക്കുളത്ത് ഇനി തുടരാനാകില്ലെന്നും ആദ്യഘട്ടത്തില്‍ തങ്ങളോടൊപ്പം ഇരുനൂറ്റിയമ്പതോളം പ്രവര്‍ത്തകര്‍ സി പി ഐ എം നൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.




Sharing is Caring