കശ്മിര് ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് യുഎന്നില്‍ ഇന്ത്യ. പാകിസ്താന് ഒരു വെറുംവാക്കു പറഞ്ഞാല്‍ കശ്മിര് ആ രാജ്യത്തിന്റെതാകില്ലെന്നും ഇന്ത്യന്‍ പ്രതിനിധി യുഎന്നില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പാക് പ്രതിനിധി മലീഹ ലോധി ഇന്ത്യക്കെതിരേ നടത്തിയ പ്രസ്താവനയ്ക്കു മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം.

കശ്മിരിലെ ജനങ്ങള്‍ അങ്ങേയറ്റം മോശമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുവെന്നായിരുന്നു പാക് പ്രതിനിധിയുടെ പ്രസ്താവന.
എന്നാല്‍ ഇക്കാര്യം തള്ളിയ ഇന്ത്യ തങ്ങളുടെ സംസ്ഥാനമായ ജമ്മു കശ്മിരിനെ കുറിച്ച് എക്യരാഷ്ട്ര സഭ പോലുള്ള വേദിയില്‍ ഇത്തരം അനാവശ്യമായ കാര്യങ്ങള്‍ സംസാരിക്കരുതെന്ന് ഓര്‍മിപ്പിച്ചു.
മുന്‍പും പാകിസ്താന് ഇത്തരത്തില്‍ ഇന്ത്യയെ അപവാദപ്പെടുത്തുന്ന കാര്യങ്ങള്‍ യുഎന്നില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അതിനൊന്നും യാതൊരു തെളിവും കണ്ടെത്താനായില്ലെന്നും ഇന്ത്യന്‍ പ്രതിനിധി സന്ദീപ് കുമാര്‍ ബൊപ്പയ്യ പറഞ്ഞു.
ജമ്മു കശ്മിര് ഇന്ത്യയുടെ അവിഭാജ്യവും ആര്‍ക്കും അന്യാധീനപ്പെടുത്താന്‍ കഴിയാത്തതുമായ ഘടകമാണെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു. വെറുതെയുള്ള വാചകകസര്ത്തുകൊണ്ടൊന്നും പാകിസ്താന് യാഥാര്‍ഥ്യം മാറ്റാന്‍ സാധിക്കില്ല. – സന്ദീപ് കുമാര്‍ ബൊപ്പയ്യ പറഞ്ഞു.













