നാലു പന്തിനിടെ രണ്ടു വിക്കറ്റ് പിഴുത് കുൽദീപ്; ഇന്ത്യ പിടി മുറുക്കുന്നു

നാലു പന്തിനിടെ രണ്ടു വിക്കറ്റെടുത്ത് കരുത്തു കാട്ടിയ സ്പിന്നർ കുൽദീപ് യാദവിന്റെ മികവിൽ ശ്രീലങ്കയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ഇന്ത്യയ്‌ക്കായി 16–ാം ഓവർ ബോൾ ചെയ്ത കുൽദീപ് ആദ്യ പന്തിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന ഭാനുക രാജപക്ഷയെയും നാലാം പന്തിൽ ഓപ്പണർ മിനോദ് ഭാനുകയെയും പുറത്താക്കി.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ 32 ഓവറിൽ 132/ 4 എന്ന നിലയിലാണ് ശ്രീലങ്ക. ചാരിത് അസാലങ്ക 21 (43), ദുസൻ ശനക11 (22) എന്നിവരാണ് ക്രീസിൽ. ഇന്ത്യയ്ക്കായി കുൽദീപ് രണ്ടും യുസ്‌വേന്ദ്ര ചെഹൽ, കൃണാൽ പാണ്ട്യ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മിനോദ് ഭാനുക 44 പന്തിൽ മൂന്നു ഫോറുകളോടെ 27 റൺസെടുത്ത് കുൽദീപിന്റെ പന്തിൽ പൃഥ്വി ഷായ്ക്ക് ക്യാച്ച് സമ്മാനിച്ച് പുറത്തായി. അരങ്ങേറ്റ മത്സരം കളിക്കുന്നതിന്റെ പകപ്പൊന്നുമില്ലാതെ കളിച്ച രാജപക്ഷ 22 പന്തിൽ രണ്ടു ഫോറും രണ്ടു സിക്സും സഹിതം 24 റൺസെടുത്ത് ക്യാപ്റ്റൻ ശിഖർ ധവാനും ക്യാച്ച് സമ്മാനിച്ചു.അതേസമയം ആവിഷ്‌ക ഫെർണാണ്ടോയെ ചഹലും,ധനഞ്ജയ ഡിസിൽവയെ കൃണാൽ പാണ്ട്യയും പുറത്തക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *