നാലുദിവസം ബാങ്ക് അവധി; കറന്‍സി ക്ഷാമത്തിന് സാധ്യത

തുടര്‍ച്ചയായി നാലുദിവസം ബാങ്ക് അവധി വരുന്നു. മഹാനവമി, വിജയദശമി പ്രമാണിച്ച് ഈ മാസം 29, 30 തിയതികളില്‍ ബാങ്ക് അവധിയാണ്. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ചയാണ്. പിറ്റേന്ന് ഗാന്ധിജയന്തിയും.
ഈ മാസം 28ന് അടയ്ക്കുന്ന ബാങ്കുകള്‍ ഒക്ടോബര്‍ മൂന്നിനാണ് തുറക്കുക. തുടര്‍ച്ചയായ അവധികള്‍ കറന്‍സി ക്ഷാമത്തിന് ഇടയാക്കിയേക്കും. എ.ടി.എമ്മുകളില്‍ ആവശ്യത്തിനു പണം നിറയ്ക്കുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നുണ്ടെങ്കിലും മുന്‍കരുതലായി ആളുകള്‍ കൂടുതല്‍ പണം പിന്‍വലിക്കാനിടയായാല്‍ എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം താളംതെറ്റിയേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *