നാദിര്‍ഷയ്ക്ക് രക്തസമ്മര്‍ദ്ദം കൂടി; ചോദ്യം ചെയ്യാന്‍ സാധിച്ചില്ല


നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയ്ക്ക് രക്തസമ്മര്‍ദ്ദം കൂടിയതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചില്ല.
വൈദ്യസഹായം നല്‍കിയ ശേഷം മാക്രമേ ചൊദ്യം ചെയ്യല്‍ ആരംഭിക്കാന്‍ സാധിക്കൂ


ആലുവ പൊലീസ് ക്ലബ്ബിലാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്.
കേസില്‍ നാദിര്‍ഷയുടെ പങ്കിനെ സംബന്ധിച്ച് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി നാദിര്‍ഷയോട് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ഉത്തരവിടുകയായിരുന്നു.
കേസില്‍ നാദിര്‍ഷക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. കേസ് ഡയറി, പള്‍സര്‍ സുനിയുടെ കുറ്റസമ്മത മൊഴി, മറ്റൊരു പ്രതിയായ വിഷ്ണുവിന്റെ മൊഴി ഇവയാണ് കൈമാറിയത്.


നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നായിരുന്നു ഹൈക്കോടതിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്.

ദിലീപിനൊപ്പം ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കളവും പരസ്പര വിരുദ്ധവുമാണെന്നാണ് പൊലീസ് പറയുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷ ഈ മാസം 18ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതിനാല്‍ അതുവരെ അറസ്റ്റ് ഉണ്ടാവില്ല.



Sharing is Caring