കൊഹിമ: രാജ്യം ഉറ്റുനോക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കവെ നാഗാലാന്റില്‍ ഭരണകക്ഷിയായ എന്‍പിഎഫ് മുന്നില്‍. തുടക്കം മുതല്‍ എന്‍ഡിപിപി-ബിജെപി സഖ്യം ലീഡ് കാഴചവെച്ചെങ്കിലും നിലവിലെ ഫലസൂചനകള്‍ ഭരണപക്ഷത്തിന് അനുകൂലമാണ്.
ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നെയ്ഫ്യൂ റിയോ ഇത്തവണ മത്സരിക്കുന്നത് നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ ടിക്കറ്റിലാണ്. ഭരണകക്ഷിയായ എന്‍പിഎഫിനെ തഴഞ്ഞ് ഇവരുമായാണ് ബിജെപി ഇത്തവണ സഖ്യമുണ്ടാക്കിയിരിക്കുന്നത്.

നാഗാലാന്റിനെ സംബന്ധിച്ച് നാഗാ സമാധാന പ്രശ്നങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയം. വിശാല നാഗാലാന്റനായി പ്രക്ഷോഭം നടത്തുന്ന തീവ്രഗ്രൂപ്പുകളുമായി സമാധാനക്കരാര്‍ ഒപ്പിട്ടതിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. പ്രതിപക്ഷമില്ലാത്ത നാഗാലാഡില്‍ അധികാരത്തിനായി ഇത്തവണ മത്സരിക്കുന്നത് മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ എന്ന നാഗ നേതാവും ശിഷ്യനായ സെലിയാങ്ങുമാണ്













