‘നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങും’ കട്ജുവിന്റെ ‘കമന്റ്’ വിവാദത്തില്‍, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ‘നല്ല പെണ്‍കുട്ടികള്‍ നേരത്തേ ഉറങ്ങുമെന്ന’ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് കമന്റ് വിവാദത്തില്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ചെയ്ത ഒരു യുവതിയ്ക്ക് നല്‍കിയ മറുപടിയിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

കട്ജുവിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഫേസ്ബുക്കിലെ അദ്ദേഹത്തിന്റെ വിവാദ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് മിക്കവരും വിമര്‍ശനം ഉന്നയിക്കുന്നത്ഇതിന് മുന്‍പും വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ കട്‌ജു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2015ല്‍ ബി.ജെ.പി.എം.പി ഷാസിയ ഇല്‍മിയാണോ കിരണ്‍ബേദിയാണോ കൂടുതല്‍ സുന്ദരിയെന്ന അദ്ദേഹത്തിന്റെ ചോദ്യം വിവാദമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *