നരകാസുരനിൽ കാക്കിയണിയാൻ ഇന്ദ്രജിത്ത്


ധ്രുവങ്ങൾ 16 എന്ന ഹിറ്റ് ചിത്രത്തിനു ശേഷം യുവ സംവിധായകൻ കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തിലെത്തുന്നു.പൊലീസ് ഓഫീസറായാണ് ഇന്ദ്രജിത്ത് എത്തുന്നത്.അരവിന്ദ് സാമി,ശ്രിയാ ശരൺ,ആത്മിക എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.


കാർത്തിക് നരേന്‍റെ മാസ്റ്റർപീസ് ശൈലിയായ സസ്പെൻസ് ഡ്രാമയാണ് നരകാസുരനും.തോറ്റു പോയ ഒരു പിശാചിന്‍റെ കഥ എന്നാണ് ചിത്രത്തിന്‍റെ ടാഗ്ലൈൻ.


ഇത് രണ്ടാം തവണയാണ് ഇന്ദ്രജിത്ത് കോളിവുഡിൽ എത്തുന്നത്.2009ൽ ആര്യ-തൃഷ ചിത്രമായ സർവത്തിൽ ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു



Sharing is Caring