നടു റോഡിൽ യുവതിയെ മാനംഭംഗപ്പെടുത്തി,നാട്ടുകാർ നോക്കി നിന്നു


വിശാഖപട്ടണത്ത് നടുറോഡിൽ യുവാവ് യുവതിയെ മാനഭംഗപ്പെടുത്തി.ജനം നോക്കി നിൽക്കവെ തെരുവിൽ പരസ്യമായിട്ടാണ് യുവതിയെ മദ്യപൻ മാനഭംഗപ്പെടുത്തിയത്.ന്യൂ റെയിൽവേ കോളനിയിൽ ഞായറാ‍ഴ്ച ഉച്ചയ്ക്കാണ് സംഭവം.ബൗദ്ധിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണമുണ്ടായത്.


തെരുവിൽ ക‍ഴിയുന്ന ഇവർക്ക് നേരെ പട്ടാപ്പകൽ ആക്രമണമുണ്ടായിട്ടും ആളുകൾ നോക്കി നിന്നു.സമീപത്തു കൂടെ പോയ ഓട്ടോഡ്രൈവർ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.ഇയാൾ തന്നെയാണ് പൊലീസിനേയും വിവരം അറിയിച്ചത്.തുടർന്ന് പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.ഗൻജി ശിവ എന്ന് പേരുളള പ്രതിക്കെതിരെ നിരവധി ക്രിമിനൽ കുറ്റങ്ങളുണ്ട്.റോഡരികിൽ ഒരു മരത്തിന്‍റെ കീ‍ഴിലായിരുന്നു ആക്രമണം.രണ്ടു ദിവസം മുമ്പാണ് യുവതി വീട്ടിൽ നിന്നിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു.




Sharing is Caring