നടി ദിലീപിനെതിരായി പരാതി നല്‍കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി ഇടവേള ബാബു രംഗത്ത്


കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ കൂടുതല്‍ മൊഴികള്‍ പുറത്ത് വരുന്നു. ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരായി പരാതി നല്‍കിയിട്ടുണ്ടെന്ന് നടന്‍ ഇടവേള ബാബു വെളിപ്പെടുത്തി. ദിലീപ് തനിക്ക് ലഭിക്കുന്ന സിനമയിലേക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നുവെന്നും ഇത് സംബന്ധിച്ച പരാതിയില്‍ കഴമ്ബുണ്ടെന്നും ഇടവേള ബാബു വ്യക്തമാക്കി. പരാതിയെ തുടര്‍ന്ന് താന്‍ ദിലീപിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്നായിരുന്നു ദിലീപ് പ്രതികരിച്ചതെന്നും ഇടവേള ബാബു പറഞ്ഞു.


സമാന പ്രതികരണമാണ് നടന്‍ സിദ്ധിഖും വെളിപ്പെടുത്തിയിരുന്നത്. ഇക്കാര്യത്തെ കുറിച്ച്‌ ദിലീപിനോട് ചോദിച്ചപ്പോള്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടരുതെന്നായിരുന്നു ദിലീപ് പ്രതികരിച്ചതെന്ന് സിദ്ധിഖും പറഞ്ഞിരുന്നു.


കൂടാതെ ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനും തമ്മില്‍ പരിപാടിയുടെ റിഹേഴ്‌സലിനിടെ വാക്ക് തര്‍ക്കം ഉണ്ടായെന്നും ഇടവേള ബാബു പറയുന്നു, ഇതേ തുടര്‍ന്ന് പിന്നീട് ദിലീപും നടിയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായെന്നും ഇടവേള ബാബു വ്യക്തമാക്കി.



Sharing is Caring