കാ​ഷ്മീ​രി​ല്‍ വോ​ട്ടെ​ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു: ആ​ദ്യ ഫ​ല​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു


ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ല്‍ ന​ഗ​ര ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്നു. കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ അ​നു​സ​രി​ച്ച്‌ കോ​ണ്‍​ഗ്ര​സ് ആ​റ് വാ​ര്‍​ഡു​ക​ളി​ലും ബി​ജെ​പി അ​ഞ്ച് വാര്‍​ഡു​ക​ളി​ലും വി​ജ​യി​ച്ചു.


നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യി 52 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 13 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ഗ​ര ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ആ​ര്‍​ട്ടി​ക്കി​ള്‍ 35എ​യോ​ടു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സ​മീ​പ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പി​ഡി​പി​യും നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​നി​ന്നു വി​ട്ടു​നി​ന്നി​രു​ന്നു.




Sharing is Caring