നടിയെ ആക്രമിച്ച കേസ്: നാദിര്‍ഷായുടെ സഹോദരനെ ചോദ്യം ചെയ്തു


നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ സഹോദരനും ഗായകനുമായ സമദിനെ പൊലിസ് ചോദ്യം ചെയ്യുന്നു. രാവിലെ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് സമദിനെ ചോദ്യം ചെയ്യുന്നത്.


അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു.കെ.പൗലോസും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്.


കേസില്‍ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അന്വേഷണ സംഘം സമദിനെയും വിളിച്ചുവരുത്തിയത്.



Sharing is Caring