നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും


ദില്ലി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും അതിനാല്‍ വാദം കേള്‍ക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടു ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.വാദം നീട്ടുകയാണെങ്കില്‍ അടുത്ത മാസം 12 നു ശേഷമേ ലിസ്റ്റ് ചെയ്യാവൂ എന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും.ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയും സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരേന്‍ പി റാവലുമാണ് കോടതിയില്‍ ഹാജരാവുന്നത്.




Sharing is Caring