നടിയെ ആക്രമിച്ച കേസ്; തനിക്ക് ചിലത് പറയാനുണ്ടെന്ന് വിനായകന്‍

നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി സംസ്ഥാന പുരസ്‌കാര ജേതാവ് വിനായകന്‍. കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ മണ്ടത്തരമായി കാണുന്നില്ല. ഇനി അങ്ങനെയാണെങ്കില്‍ അത് സങ്കടകരമാണെന്നും വിനായകന്‍ പറഞ്ഞു. തനിക്കും ചിലത് പറയാനുണ്ട്. പക്ഷേ കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാകട്ടെയെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ 65ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു വിനായകന്‍. സിനിമയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. അല്‍പ്പം കാത്തിരുന്നാല്‍ മലയാള സിനിമയില്‍ നല്ല സമയം വരുമെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
YOU MAY LIKE

Spread the love

Leave a Reply

Your email address will not be published. Required fields are marked *