നടിക്കെതിരായ അക്രമം: ഡിജിപി നേരിട്ടെത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍


പ്രമുഖ സിനിമാനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച കാര്യങ്ങള്‍ അറിയിച്ച് കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം ഡിജിപിക്ക് നോട്ടീസ് അയച്ചു.


കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് ഡിജിപിയെ കമ്മീഷന്‍ വിളിച്ചുവരുത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം തന്നെ ഡിജിപി കമ്മീഷന് മുന്‍പാകെ ഹാജരാകുമെന്നും റിപ്പോര്‍ട്ടുണ്ട്.


കേസില്‍ എന്തൊക്കെ നടപടി പോലീസ് സ്വീകരിച്ചുവെന്നും അന്വേഷണം ഏത് ഘട്ടത്തിലായെന്നും മുഖ്യപ്രതി പള്‍സര്‍ സുനിയെ കണ്ടെത്തുന്നതിനുള്ള നടപടികളെ സംബന്ധിച്ചും കമ്മീഷന്‍ ആരായും.



Sharing is Caring