നടന്‍ മണികണ്ഠന്‍ ആചാരിക്ക് വാഹനാപകടത്തില്‍ പരിക്ക്


കമ്മട്ടിപ്പാടം സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ ആചാരിക്ക് വാഹനാപകടത്തില്‍ പരിക്ക്. ബുധനാഴ്ച വൈകിട്ട് കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം. സിനിമ ഷൂട്ടിങ്ങിന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിയുകയായിരുന്നു. നിസ്സാര പരിക്കുകളോടെ മണികണ്ഠനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈക്കും പരിക്കുണ്ട്.




Sharing is Caring